റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : സാധാരണക്കാരായ മനുഷ്യരുടെ ദുരിതങ്ങളിലേക്ക് അതിവേഗം ബഹുദൂരം ഓടിയെത്തി പരിഹാരം കണ്ടിരുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമാവുമായിരുന്ന ഉമ്മൻ ചാണ്ടിയെന്ന് റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ,മത,സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കൾ, പ്രവർത്തകർ വ്യവസായ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്ന് സാന്നിദ്ധ്യമുണ്ടായി. ഉമ്മൻചാണ്ടിയെ പോലെയൊരു അത്ഭുതപ്രതിഭാസം ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാട് മുഴുവൻ തെളിവുകൾ അവശേഷിക്കുന്നുണ്ടെന്നും . കേരളം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാക്ഷ്യം വഹിക്കുന്ന വിപ്ലവകരമായ വികസനത്തിന് തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി ദീർഘവീക്ഷണമുള്ള നേതാവായിരുന്നുന്നെന്നും അനുശോചന യോഗത്തിൽ സംസാരിച്ചു.വിദേശ രാജ്യങ്ങളിൽ വിവിധ വിഷയങ്ങളിൽ ജയിലിൽ കുടുങ്ങി പോയ മലയാളികളെ മോചിപ്പിക്കുന്നതിന് ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പ്രവാസി സമൂഹത്തിന് അവിസ്മരണീയമാണ്.
ഒ ഐ സി സി ആക്റ്റിംഗ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുനാധ് പറശ്ശിനിക്കടവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി പി മുസ്തഫ (കെ എം സി സി ) ശിഹാബ് കൊട്ടുകാട്, സെബിൻ ഇക്ബാൽ (കേളി)സുധീർ കുമ്മിൽ (നവോദയ ), നജീം കൊച്ചു കലുങ്ക് (മീഡിയ ഫോറം )ഷാനവാസ് (ന്യു ഏജ് ), ഡെന്നി (റിയ) നവാസ് വെള്ളിമട്കുന്ന്, അബ്ദുൽ ജലീൽ (ഇസ്ലാഹി സെന്റർ ), ലാലു വർക്കി (ലുലു ), മുനീർ ഷാ (മുസ്ലിം ജമാ അത്ത് ഫെഡറേഷൻ ),മജീദ് ചിങ്ങോലി,ഷംനാദ് കരുനാഗപ്പള്ളി, റസാക്ക് പൂക്കോട്ടും പാടം, നൗഫൽ പാലക്കാടൻ, ഷാജി സോന, റഹ്മാൻ മുനമ്പത്ത്, സത്താർ കായംകുളം, , സിദ്ദിഖ് കല്ലൂ പറമ്പൻ , സജീർ പൂന്തുറ, ബാലു കൊല്ലം, സുഗതൻ നൂറനാട്, ഷുക്കൂർ ആലുവ, ഷിജു ചാക്കോ., അമീർ പട്ടണത്ത്, ഹർഷാദ് എം ടി,അബ്ദുൽസലിം അർത്തിയിൽ, കരീം കൊടുവള്ളി,. ബാബുജി, ടോം, അസ്ലം കൊച്ചുകലുങ്ക്,ബാരീഷ് ചെമ്പകശ്ശേരി, നവാസ് സിജി,സുധീർ കുമരകം, വല്ലി ജോസ് എന്നിവർ സംസാരിച്ചു. യഹ്യ കൊടുങ്ങല്ലൂർ സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.