റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
അഴിമതിയിലും സർട്ടിഫിക്കറ്റ് തിരുത്തൽ കേസിലും ഉൾപ്പെട്ട് നിൽക്കുന്ന ഇടതുപക്ഷ സർക്കാരും പോശക സംഘടനയും അവരുടേതായ ചെയ്തികൾ മറ ച്ചുവെയ്ക്കുന്നതിനു വേണ്ടി പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കെ.പി.സി.സി.യുടെ ആരാദ്ധ്യനായ പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്ത പിണറായി സർക്കാരിന്റെ കാടത്ത നിലപാടിനെതിരെ ഒ. ഐ.സി.സി. സൗദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഭാരവാഹികളായ ഷാജി സോണ, സിദ്ദീഖ് കല്ലൂപറമ്പൻ,സത്താർ കായംകുളം, ശ്രീജിത് കോലോത്ത്, രമേശ് പാലക്കാട് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
ഗ്ലോബൽ കമ്മറ്റിയുടെ ആഹ്വാന പ്രകാരം 24/6/2023 വൈകിട്ട് 7 മണിക്ക് സൗദി അറേബ്യയിലെ എല്ലാ റീജിയണിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കു വാൻ ആഹ്വാനം കൊടുത്തിട്ടുണ്ടന്നും ഭാരവാഹികൾ പറഞ്ഞു.