റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കെ പി സി സി പ്രസിഡന്റിനെ കള്ളാ കേസിൽ കുടുക്കി അകാരണമായി അറസ്റ്റ് ചെയ്ത പിണറായി സര്കാരിന്റെ നടപടിയിൽ ഓ. ഐ. സി സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . യാതൊരു കാര്യവുമില്ലാതെ വെറും രാഷ്ട്രീയ പകപോക്കലിന് ഇരയാണ് കെ പി സി സി പ്രസിഡന്റ് . സർക്കാരിന്റെ അഴിമതി തുറന്നു കാട്ടിയതിന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നു, രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുക്കുന്നു .
വലിയ പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കയാണ് ഇടതുപക്ഷ സർക്കാർ . സർവതിലും അഴിമതി , വ്യജ രേഖ വിവാദം , അങ്ങനെ നിരവധി ജനകീയ വിഷയങ്ങളിൽ പ്രതിസന്ധി നേരിടുന്ന നാറിയ സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണു സക്കറിന്റെ ഈ പൊറാട്ട നാടകം. ഇത് കേരളം ജനത അർഹിക്കുന്നു അവജ്ഞയോടെ തള്ളികളുമെന്ന കാര്യത്തിൽ സംശയമില്ല . രാഷ്ട്രീയ പക പോകൽ നടത്തുന്ന വെറും നാണം കെട്ട സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല .
കേരളത്തിൽ ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ പ്രതിയോഗികളെ ഭീഷണി പെടുത്തി തങ്ങളുടെ തങ്ങളുടെ വരുതിയിലാക്കാമെന്നാണ് പിണറായി സർക്കാരിന്റെ തീരുമാനമെങ്കിൽ വലിയ തിരിച്ചടി ഈ സർക്കാർ നേരിടേണ്ടി വരുമെന്ന് ഒ ഐ സിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.