ജോലിക്കും ഉന്നത പഠനത്തിനുമായി 139 പേർക്ക് കൂടി ഒഡെപെക് വഴി വിദേശത്തേക്ക്. തുർക്കി ഷിപ് യാഡിൽ 63 ടെക്നീഷ്യൻ, സൗദി ഫെസിലിറ്റി മാനേജ്മെൻറ് കമ്പനിയിൽ 32 വെയർ ഹൗസ് അസോഷ്യേറ്റ്, ജർമ്മനിയിൽ 22 നേഴ്സ്, സൗദി ആരോഗ്യമന്ത്രാലയത്തിൽ നാല് നേഴ്സ് എന്നിവർക്കു പുറമേ ഉന്നത പഠനത്തിനായി ഓസ്ട്രേലിയയിലെ വിവിധ സർവ്വകലാശാലകളിൽ അഡ്മിഷൻ ലഭിച്ച 18 വിദ്യാർത്ഥികളും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയിൽ നേഴ്സ്, സൗദി വെയർ ഹൗസ് അസോഷ്യേറ്റ് എന്നിവരുടെ നിയമം സൗജന്യമാണ്. വീസ, എയർടിക്കറ്റ് എന്നിവ കൂടാതെ സൗജന്യ ജർമൻ ഭാഷ പരിശീലനവും ഇവർക്ക് നൽകിയിരുന്നു. തുർക്കി, സൗദി ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലേക്ക് സർക്കാർ നിശ്ചയിച്ച സർവീസ് ചാർജ് മാത്രമാണ് ഈടാക്കിയത്. ജർമനി, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് അഞ്ഞൂറോള൦ പേരുടെ കൂടി നിയമനത്തിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നു൦ ഒഡെപെക് അധികൃതർ അറിയിച്ചു.