ന്യൂ സൗത്ത് വെയിൽസ്∙ ഓസ്ട്രേലിയക്കാരനായ കൗമാരക്കാനിൽ നിന്നും ഗോപ്രോ ക്യാമറ മോഷ്ടിക്കുന്ന നീരാളിയുടെ അണ്ടർവാട്ടർ വിഡിയോ വൈറലായി.ന്യൂ സൗത്ത് വെയിൽസ് തീരത്ത് ബോഡെറി നാഷനൽ പാർക്കിൽ കൗമാരക്കാരൻ വെള്ളത്തിനടിയിൽ നീന്തുന്നതിനിടെയാണ് സംഭവം.15 വയസ്സുകാരൻ ജെസ്സി ലോഫെൽ ജെർവിസ് സുരക്ഷിതമായ അകലത്തിൽ നിന്ന് നീരാളിയുടെ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് ക്യാമറ നീരാളി തട്ടിയെടുത്തത്.
സെൽഫി സ്റ്റിക്കിൽ പിടിത്തമിട്ട നീരാളി ക്യാമറയ്ക്ക് വേണ്ടി കൗമാരക്കാരനുമായി പിടിവലി നടത്തി. ഒടുവിൽ നീരളി ജയിച്ചുവെന്ന് കുട്ടിയുടെ അമ്മ കാരെൻ ജോൺസൺ പറഞ്ഞു.കുട്ടി സഹായം തേടി 52 കാരിയായ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ മാരി ക്ലൗട്ടിനെ സമീപിച്ചു. മാരി ക്ലൗട്ടും സുഹൃത്തും വെള്ളത്തിനടിയിൽ നീന്തി ക്യാമറ വീണ്ടെടുക്കുന്നതിന് ശ്രമം നടത്തി.കുട്ടി പറഞ്ഞ അതേ സ്ഥലത്ത് നീരാളി ക്യാമറയുമായി അപ്പോഴുമുണ്ടായിരുന്നു. ക്യാമറയിൽ നിന്നും പിടിവിടാൻ നീരാളി തയ്യാറായില്ല.തുടർന്ന് മാരി ക്ലൗട്ടും സുഹൃത്തും നീരാളിയുമായി ക്യാമറയ്ക്ക് വേണ്ടി പിടിവലി നടത്തി. ഒടുവിൽ മാരി ക്യാമറ വീണ്ടെടുത്തു.