കൊച്ചി: ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “വോയിസ് ഓഫ് സത്യനാഥൻ” വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ചു അങ്കിത് മേനോൻ സംഗീതം നൽകി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച “ഓ പർദേസി” എന്ന വീഡിയോ സോങ്ങ് ആണ് ഇപ്പോൾ പുറത്തു ഇറങ്ങിരിക്കുന്നത്. വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി സത്യനാഥൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പ്രശ്ങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം കൂടിയാണ് സത്യനാഥൻ. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളിൽ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അതോടൊപ്പം ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. ഇവരോടൊപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.