നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായി വെച്ചിരിക്കുന്ന അഡീഷണൽ ഇംഗ്ലീഷ് ടെസ്റ്റ് ഒഴിവാക്കുവാൻ പാർലമെന്ററി ഈ പെറ്റീഷൻ നിങ്ങളും സൈൻ ചെയ്യുക.
വർഷങ്ങളായി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ രജിസ്ട്രേഷൻ ആവശ്യമായി നിലവിൽ വച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രാവണ്യ ടെസ്റ്റ് ഒഴിവാക്കി കൊടുത്താൽ, നാട്ടിലോ ഇവിടെയോ നഴ്സിംഗ് ഡിഗ്രി പാസായവർക്ക് അത് വലിയൊരു ഉപകാരമാകും. അവർക്ക് നേഴ്സിങ് രജിസ്ട്രേഷൻ എടുത്ത് നേഴ്സ് ആയി ജോലി ചെയ്യുവാനും, അതുവഴി ആരോഗ്യ മേഖലയിലെ നേഴ്സുമാരെ ഷോട്ടേജ്, കുറയ്ക്കുവാനും കഴിയുമെന്ന് കരുതുന്നു. കാരണം ഇവിടെ ജോലി ചെയ്യുന്ന വ്യക്തി, ആൾറെഡി ഇവിടുത്തെ കൾച്ചറും മനസ്സിലാക്കി കഴിഞ്ഞു, ആയതിനാൽ അവർക്ക് നല്ല രീതിയിൽ പേഷ്യൻസ് കെയർ കൊടുക്കുവാൻ സാധിക്കും.
മാത്രമല്ല ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും അവരുടെ റിക്വയർമെന്റ് അനുസരിച്ചുള്ള അസൈമെന്റ്കളും, വർക്ക്ഷോപ്പ്, പ്ലേസ്മെന്റ് എല്ലാം മറ്റുള്ള ഓസ്ട്രേലിയൻ സ്റ്റുഡൻസിനെ പോലെ തന്നെ ചെയ്യുകയും, കോഴ്സ് പൂർത്തിയാക്കുന്ന ഓരോരുത്തർക്കും കിട്ടുന്ന പ്രവില്ലേജ്, ഓസ്ട്രേലിയൻ സിറ്റിസൺ എന്ന നിലയിലും, ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ പഠിച്ചതുകൊണ്ടും, നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായി വെച്ചിരിക്കുന്ന അഡീഷണൽ ഇംഗ്ലീഷ് ടെസ്റ്റ് ഒഴിവാക്കേണ്ടതാകുന്നു. ഓസ്ട്രേലിയൻ സിറ്റിസൺ എന്ന നിലയിൽ ഇവിടെ പഠിക്കുകയും ചെയ്ത ഓരോരുത്തരോടും ഇത്തരത്തിൽ കാണിക്കുന്നത് വിവേചനമായി തോന്നുന്നു.നിങ്ങൾക്കറിയാവുന്നത് പോലെ ഇപ്പോൾ യുകെയിൽ കുറഞ്ഞത് ഒരു വർഷം ഒരു എംപ്ലോയരുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക്, ആ വ്യക്തി ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നു എന്ന് ആ എംപ്ലോയർ സർട്ടിഫൈ ചെയ്താൽ അവർക്ക് IELTS, OET പോലുള്ള പരീക്ഷകൾ ഒഴിവാക്കി നൽകിയിട്ടുണ്ട്. അതുപോലെതന്നെ ഇവിടെയും ആ ഇളവ് നൽകിയാൽ, നമ്മുടെ ഈ ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്കും, ഇവിടെ തുടർ പഠനം ആഗ്രഹിക്കുന്നവർക്കും ഇത് വളരെ പ്രയോജനകരമാകും. ഇവിടെയുള്ളവർ കൂടുതലായി ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ, ഇവിടുത്തെ യൂണിവേഴ്സിറ്റിയ്ക്കും അത് ഗുണമാകും. അങ്ങനെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ നമുക്ക് കൂടുതൽ നേഴ്സുമാരെ ലഭിക്കും.
താഴെക്കൊടുത്തിരിക്കുന്ന പാർലമെന്ററി ഈ പെറ്റേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളും സൈൻ ചെയ്യുക, അതിൽ നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും മാത്രം കൊടുത്താൽ മതി, കൂടാതെ നിങ്ങൾക്ക് വന്നിരിക്കുന്ന വേരിഫിക്കേഷൻ ഇമെയിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ നിങ്ങൾ പലർക്കും ചെയ്യുന്ന ഒരു ഉപകാരമാകും.
https://www.aph.gov.au/e-petitions/petition/EN4987
ബിജു ആക്കാoപറമ്പിൽ
ജോബി കിഴക്കേ കാട്ടിൽ