ലണ്ടൻ ബ്രിട്ടനില്‍ ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും മറ്റ് ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്ത തടവ്.
മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലൂസിക്ക് മരണം വരെ തടവ് വിധിച്ചത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തില്‍ ജോലിചെയ്യവെ, 2015–-16ല്‍ അഞ്ച് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും കൊന്നെന്നാണ് കേസ്. ഇൻസുലിനോ വായുവോ കുത്തിവച്ചും അമിതമായി പാല് കുടിപ്പിച്ചുമായിരുന്നു കൊല.