നോര്‍ക്ക റൂട്ട്സ് യുകെയിലെ വെയില്‍സ് ഗവണ്മെന്റുമായി ചേര്‍ന്ന് വിവിധ എൻഎച്ച് എസില്‍ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് വേണ്ടി ഓണ്‍ലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു.
ബിഎസ്സി നഴ്സിംഗ്/ ജിഎൻഎം വിദ്യാഭ്യാസയോഗ്യതയോടൊപ്പം ഐഇഎല്‍ടിഎസ്/ഒഇടി യുകെ സ്കോറും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവര്‍ത്തി പരിചയവും വേണം. അപേക്ഷകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്‍ട്ട് കോപ്പി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. 2023 ആഗസ്റ്റ്10 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.