കാൻബറ: തെക്കൻ സിഡ്നിയിലെ ഒരു വീട്ടില്‍ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി ഓസ്ട്രേലിയൻ വൃത്തങ്ങള്‍ അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിലാക്കി.
അഗ്നിശമന സേനാംഗങ്ങള്‍ സമീപവാസികളെ ഒഴിപ്പിച്ചശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നേരിയ തോതില്‍ വികിരണശേഷിയുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. യുറേനിയം, മെര്‍ക്കുറി ഐസോടോപ്പുകളാണ് ഇവയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇവ എങ്ങനെയാണു വീട്ടിലെത്തിയതെന്നറിയില്ല. അന്വേഷണത്തില്‍ ഓസ്ട്രേലിയൻ അതിര്‍ത്തി രക്ഷാസേനയും പങ്കാളിയാണ്.