ലണ്ടൻ: വിംബിള്‍ഡണ്‍ ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ സെര്‍ബിയൻ താരം നൊവാക് ജോക്കോവിച്ചിന് മറ്റൊരു തിരിച്ചടി കൂടി.
സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസുമായുള്ള കലാശപ്പോരിനിടെ റാക്കറ്റ് നെറ്റ്പോളില് അടിച്ച് നശിപ്പിച്ച ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ അധികൃതര്‍ 6,117 പൗണ്ട് (ഏകദേശം ആറുലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ചു. ഈ തുക ജോക്കോവിച്ചിന്റെ സമ്മാനത്തുകയില്‍ നിന്ന് വെട്ടിച്ചുരുക്കും. ടെന്നീസ് ചരിത്രത്തില്‍ ഒരു താരം പിഴയായി ഒടുക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്.