പാരീസിന്റെ സമ്പന്നമായ ചരിത്രത്തിന്റെ പ്രതീകമായിരുന്നു എക്കാലത്തും നോത്രദാം കത്തീഡ്രല്‍. 2019 -ല്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ അമ്പരപ്പിച്ച് കത്തീഡ്രലിന്റെ പ്രധാന ഘടന ഒഴികെയുള്ള ഭാഗങ്ങള്‍ കത്തിയമര്‍ന്നു. പിന്നാലെ 7500 കോടി മുടക്കി, അഞ്ച് വര്‍ഷം കൊണ്ട് 2000 തൊഴിലാളികളാണ് നോത്രദാം കത്തീഡ്രല്‍ പുനര്‍നിർമ്മിച്ചത്. ലോകമെങ്ങുമുള്ള പ്രധാനപ്പെട്ട വ്യക്തികളെല്ലാം കത്തീഡ്രലിന്റെ ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട് പാരീസില്‍ എത്തിയിരുന്നു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വില്യം രാജകുമാരൻ, യുക്രൈന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നേതാക്കളാണ് ഈ മഹത്തായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനായി എത്തിയത്. ഡിസംബർ 7 ന് കത്തീഡ്രൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്. സംഗീത നിശയടക്കം നിരവധി പരിപാടികളും ഉദ്ഘാടനത്തിനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു. ഇതിലൊരു സംഗീത പരിപാടി അവതരിപ്പിച്ചത് പ്രശസ്ത പാട്ടുകാരനായ ഫാരൽ വില്യംസ് ആയിരുന്നു. 60 പേര് അടങ്ങുന്ന വലിയൊരു ഗായക സംഘത്തിനൊപ്പമായിരുന്നു ഫാരൽ, തന്റെ ജനപ്രിയ ഗാനമായ ഹാപ്പി ആലപിച്ചത്. എന്നാല്‍, പരിപാടി സമൂഹ മാധ്യമങ്ങില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേര് വിമർശനം ഉന്നയിച്ചു.
വോഗ് ഫ്രാൻസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോ 33 ലക്ഷം പേരാണ് കണ്ടത്. അതേസമയം ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ കണ്ട് വിശ്വാസികള്‍ പാട്ട് അവതരിപ്പിക്കാന്‍ പറ്റിയ സ്ഥലമോ സമയമോ അതല്ലെന്ന് കുറിച്ചു. ഫാരലിന്റെ ഹാപ്പിയെന്ന പാട്ട് ഏറെ ഇഷ്ടമാണ്. പക്ഷേ, അത് പാടാനുള്ള സമയവും സ്ഥലവും മാറിപ്പോയെന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. അത് പുതുക്കിപ്പണിത പള്ളിയാണോ അതോ കണ്സേട്ടിനുള്ള ഹാളാണോ എന്ന് മറ്റൊരു കാഴ്ചക്കാരന് രൂക്ഷമായി കുറിച്ചു. ശരിയായ സ്ഥലം ഇതല്ലെന്നായിരുന്നു മിക്കയാളുകളും എഴുതിയത്.