സീയൂള്‍: അമേരിക്കൻ സൈനികൻ ട്രാവിസ് കിംഗ് തങ്ങളുടെ കസ്റ്റഡിയിലുള്ളതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയകള്‍ക്കിടയിലെ നിസൈനീകൃത മേഖല നിയന്ത്രിക്കുന്ന യുഎൻ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദക്ഷിണകൊറിയയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ട്രാവിസ് ജൂലൈ 18നാണ് ഉത്തരകൊറിയയിലേക്കു കടന്നത്.
ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ട്രാവിസിന്റെ കാര്യത്തില്‍ ഉത്തരകൊറിയ ചര്‍ച്ചയ്ക്കു തയാറാണെന്ന സൂചനയുണ്ട്.