ടോക്കിയോ: വീണ്ടും ചാര ഉപഗ്രഹ വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. വരും ദിവസങ്ങളില്‍ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 24നും 31നും ഇടയില്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. മേയില്‍ ഉത്തരകൊറിയ ചോലിമ-1 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന്റെ പുനഃശ്രമമാണ് പുതിയ വിക്ഷേപണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോക്കറ്റിന്റെ എൻജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാര്‍ മൂലമാണ് ചാരഉപഗ്രഹത്തിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടത്.