കൊല്ലം: മാനസികരോഗിയായ യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ട്.
കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം മർദ്ദിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചു . യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നു. ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു