നൈജീരിയയില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികര്‍ക്ക് മോചനം. ഒമ്ബത് മാസം മുൻപ് കസ്റ്റഡിയിലെടുക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ ജീവനക്കാരാണ് മോചിതരാകുന്നത്.നൈജീരിയൻ കോടതി നടപടികള്‍ക്ക് ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്.
കപ്പലിലെ 26 ജീവനക്കാരില്‍ 16 പേര് ഇന്ത്യക്കാരായിരുന്നു. കൊച്ചിക്കാരായ സനു ജോസ്, മില്ട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് ഈ കൂട്ടത്തിലുണ്ടായിരുന്ന മലയാളികള്‍. രേഖകള്‍ ലഭ്യമായാല്‍ കപ്പല്‍ ഇന്നോ നാളെയോ നൈജീരിയയില്‍ നിന്ന് പുറപ്പെടും. ദക്ഷിണാഫ്രിക്കയിലെത്തിച്ച് അവിടെ നിന്നാകും നാവികരുടെ നാട്ടിലേക്കുളള മടക്കം.