വെല്ലിങ്ടണ്‍: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലൻഡ് നീതിന്യായ മന്ത്രി കിറി അലൻ രാജിവെച്ചു.തിങ്കളാഴ്ചയാണ് രാജി വെച്ചത്. അതേസമയം പാര്‍ലമെന്റംഗമായി തുടരും.
മദ്യപിച്ച് വാഹനമോടിച്ചതിന് തലസ്ഥാനമായ വെല്ലിങ്ടണില്‍നിന്ന് ഞായറാഴ്ച രാത്രി ഒമ്ബതിനുശേഷമാണ് അലനെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് സ്ഥിരീകരിച്ചു. സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ നാലുമണിക്കൂര്‍ കസ്റ്റഡിയില്‍വെച്ചശേഷം അലനെ വിട്ടയച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കും.
അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇദ്ദേഹത്തിന്റെ പേരില്‍ കുറ്റംചുമത്തി. അമിതമായി മദ്യപിച്ച് നിയമലംഘനം നടത്തിയതിന് നോട്ടീസും നല്കി.
ലേബര്‍ പാര്‍ട്ടിയിലെ പുതിയ താരോദയമായി കണക്കാക്കുന്ന അലൻ, മാനസികാരോഗ്യപ്രശ്നങ്ങള്മൂലം ഈയിടെ ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍നിന്ന് താത്കാലിക ഇടവേള എടുത്തിരുന്നു.