യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ നേരത്തെ ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ടിക് ടോക്ക് നിരോധിക്കും എന്നാണ് പാര്‍ലമെന്ററി സര്‍വീസ് രാജ്യത്തെ എം.പിമാരെ അറിയിച്ചത്.
ടിക് ടോക്ക് ഉപഭോക്ത്യ ഡാറ്റ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തുമെന്ന കാരണം പറഞ്ഞാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍, മാര്‍ച്ച് 31-ന് അവരുടെ കോര്‍പ്പറേറ്റ് ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു.