ഓക്ലൻഡ്: ന്യൂസിലൻഡ് സാന്പത്തിക മാന്ദ്യത്തിൽ. റിസർവ് ബാങ്ക് ഓഫ് ന്യൂസിലൻഡ് പലിശനിരക്ക് 14 വർഷത്തെ ഉയർന്ന തലത്തിലേക്കു വർധിപ്പിച്ചതോടെയാണു രാജ്യം ഔദ്യോഗികമായി മാന്ദ്യത്തിലായത്.
ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ന്യൂസിലൻഡിന്റെ ജിഡിപി 0.1 ശതമാനമാണ്. മുന്പുള്ള പാദത്തിൽ ഇത് 0.7 ശതമാനമായിരുന്നു.2021 ഒക്ടോബറിനുശേഷം ന്യൂസിലൻഡ് കേന്ദ്ര ബാങ്ക് പലിനനിരക്ക് വർധിപ്പിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം പലിശനിരക്ക് വർധിപ്പിക്കാനാരംഭിച്ച രാജ്യങ്ങളിലൊന്നുകൂടിയാണു ന്യൂസിലൻഡ്.