ന്യൂയോര്‍ക്ക് : കനത്ത പുകയില്‍ വലഞ്ഞിരിക്കുകയാണ് അമേരിക്കൻ നഗരമായ ന്യൂയോര്‍ക്ക്. പലയിടങ്ങളിലെയും സ്കൂളുകള്‍ അടച്ചുപൂട്ടി.പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂയോര്‍ക്കിലെ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.115 മില്യണ്‍ ആളുകളെയെങ്കിലും മലീനീകരണം ബാധിക്കുമെന്നും പതിമൂന്നോളം യുഎസ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യം വായുമലിനീകരണത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.അതേ സമയം കാനഡയിലും സ്ഥിതി രൂക്ഷമാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീയാണ് ഉണ്ടായതെന്നും അതിനെ രാജ്യം മറികടക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.