ചാലക്കുടി : ചാലക്കുടി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ ന്യൂഇയർ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളാണ് ചാലക്കുടിയുടെ മണ്ണിൽ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.
ചാലക്കുടി കാർണിവൽ 2024 നോടനുബന്ധിച്ച് പ്രത്യേക പുതുവർഷ ഇവൻ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
40000 വാട്ട്സ് സെലിബ്രിറ്റി ഡിജെ,50 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയെ കത്തിക്കൽ,
ഡാൻസ് ഷോകളും അവാർഡ് നൈറ്റും, ഭക്ഷണ സ്റ്റാളുകൾ എന്നിങ്ങനെ വിവിധങ്ങളായ പ്രോഗ്രാകുകളാണ് ന്യൂയറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബർ 31ന് NH ബോയ്സ് ഗ്രൗണ്ട് ചാലക്കുടിയിൽ ആണ് പ്രോഗ്രാം നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
PH: +91 9605 829 430, +91 9746344 984