ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവർ 2025 മുതൽ പുതുക്കിയ ഇമിഗ്രേഷൻ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
* പ്രധാന മാറ്റം: ഓസ്‌ട്രേലിയയിൽ ഇതിനോടകം തന്നെ ഉള്ളവർ വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോം അഫയേഴ്‌സ് വകുപ്പ് ഇനി ലെറ്റർ ഓഫ് ഓഫർ അംഗീകരിക്കില്ല.
* പുതിയ നിയമം: ഓസ്‌ട്രേലിയയിൽ അല്ലെങ്കിൽ പുറത്തു നിന്നും വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരും കോൺഫർമേഷൻ ഓഫ് എൻറോൾമെന്റ് (CoE) സമർപ്പിക്കണം.
* CoE എന്താണ്? ഓസ്‌ട്രേലിയൻ സർവ്വകലാശാലയിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരമാണ് CoE. ട്യൂഷൻ ഫീസ് അടച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഇത് ലഭിക്കും.