സിഡ്നി: ഇര തേടുന്നത് സെൻസറുകൾ ഉപയോഗിച്ചത് ജലോപരിതലത്തിൽ എത്തുന്നത് അപൂർവ്വം. അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ഗോസ്റ്റ് ഷാർക്ക് ഗവേഷകർക്ക് നൽകിയത് അമ്പരപ്പ്. ഓസ്ട്രേലിയയിലേയും ന്യൂസിലാൻഡിലേയും ആഴക്കടലിൽ ഗവേഷണത്തിനെത്തിയവർക്ക് മുന്നിലേക്കാണ് പ്രേത സ്രാവ് എത്തിയത്.
എന്നാൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഇനം പ്രേത സ്രാവല്ല നിലവിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഗവേഷകർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ചിമേരാസ് എന്ന ഇനം സ്രാവുകളെയാണ് സാധാരണ നിലയിൽ അറിയപ്പെടുന്നതാണ് ഗോസ്റ്റ് ഷാർക്ക് അഥവാ പ്രേത സ്രാവുകൾ. ഇവയുടെ രൂപമാണ് ഇത്തരമൊരു പേരിന് പിന്നിലെന്നതാണ് വസ്തുത. പക്ഷികളുടെ ചുണ്ടിന് സമാനമായ വായയും വലിയ കണ്ണും പല്ലും ശൽക്കങ്ങൾ ഇല്ലാത്ത ശരീരവുമാണ് ഇവയുടെ പ്രത്യേകത.
എന്നാൽ അടുത്തിടെ ന്യൂസിലാൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫെറിക് റിസർച്ച് സംഘത്തിന് മുന്നിലെത്തിയ ഗോസ്റ്റ് ഷാർക്ക് ചോക്ലേറ്റ് ബ്രൌൺ നിറത്തിലും നീളമേറിയ വാലോടും കൂടിയവ ആണ്. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ താമസമാക്കിയ ഇവ അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ജലോപരി തലത്തിലേക്ക് എത്താറുള്ളത്. ഇതിനാൽ തന്നെ ഇവയേക്കുറിച്ചുള്ള പഠനങ്ങൾ അപൂർവ്വമാണെന്നാണ് ഗവേഷകനായ ബ്രിട്ട് ഫിനൂച്ചി മാധ്യമങ്ങളോട് വിശദമാക്കിയത്. 2017ൽ കാലിഫോർണിയയുടെ തീരത്തേക്ക് എത്തിയ ഒരു പ്രേത സ്രാവ് ഗവേഷകരുടെ മുന്നിൽ പെട്ടിരുന്നു.
ഇവയെ കണ്ടെത്തുന്നതും ഇവയുടെ ജീവിത സാഹചര്യം മനസിലാക്കുന്നതും ഏറെക്കുറെ ദുഷ്കരമായ ഒന്നാണ്. അതിനാൽ തന്നെ ഇവ എത്രത്തോളം വംശനാശ ഭീഷണി അടക്കമുള്ളവ നേരിടുന്നുണ്ടെന്നതും മനസിലാക്കാൻ ആയിട്ടില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
സമുദ്രോപരിതലത്തില്‍ നിന്ന് ഏതാണ്ട് 67000 അടി താഴ്ചയിലാണ് ഇതിനെ ഗവേഷകര്‍ കണ്ടെത്തിയത്. മറ്റ് എല്ലാ ജല ജീവികളില്‍ നിന്നും വ്യത്യസ്തമാണ് ഇവ. വലിയ കണ്ണുകളുണ്ടെങ്കിലും കാഴ്ച ശക്തി തീരയില്ലാത്ത ഇവ ഇര തേടുന്നത് സെന്‍സുകള്‍ ഉപയോഗിച്ചാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ചെമ്മീനുകളും കക്കകളുമാണ് ഇവയുടെ പ്രധാന ആഹാരം. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി തലയിലാണ് ഇവയുടെ ജനിതകാവയവം എന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.