റിയാദ് : ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണയുടെ 2023 – 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയർമാൻ സ്ഥാനത്തേക്ക് അബ്ദുറഹിമാൻ കേളോത്ത്, ജനറൽ കൺവീനർ ടി പി മുഹമ്മദ് ഫൈനാൻസ് ഹെഡ് പി പി അബ്ദുല്ലത്തീഫ് കോഡിനേറ്റർ പുതിയോട്ടിൽ അബ്ദുറഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു. കായണ്ണ ഖബർസ്ഥാൻ പള്ളി പരിധിയിലുള്ള ആറ് ജുമുഅ മസ്ജിദുകളും , മൂന്ന് നമസ്കാര പളളികളുടെയും പരിധിയിൽ വസിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി സഹോദരങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് 2014 രൂപം കൊണ്ട സംഘടനയാണ് ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ റീജ്യൻ. 400 ൽ പരം ആളുകളുള്ള ഈ കൂട്ടായ്മ മത, രാഷ്ട്രീയ സംഘടന വ്യത്യാസമില്ലാതെ നാടിന്റെ നൻമക്കും, വളർച്ചക്കുമായി വിദ്യാഭ്യാസ മേഘലയിലും, ആരോഗ്യ രംഗത്തും , കാരുണ്ണ്യ പ്രവർത്തന മേഘലയിലും ഒരെ മനസ്സോടെ ഹൃദയബന്ധം ചേർത്തു പ്രവർത്തിച്ചു വരുന്നു..
2023 – 26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയിൽ 24 അംഗ സെക്രട്ടറിയേറ്റും ,57 അംഗ സെൻട്രൽ എക്സിക്യൂട്ടീവും ചേർന്ന കമ്മിറ്റിക്ക് രൂപം നൽകി. പ്രവർത്തനത്തിന്റെ സുതാര്യതക്കും സൗകര്യത്തിനുമായി ഏഴോളം വിങ്ങുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ചീഫ് ഇലക്ഷൻ ഇന്‍ചാര്‍ജ് ഷാഹിദ് എം കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്