ലണ്ടൻ: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി പുതിയ ഇമിഗ്രേഷൻ നയം ബ്രിട്ടൻ പ്രഖ്യാപിച്ചു.സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.
നിലവില്‍ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളില്‍ ചേരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കുട്ടികളും പ്രായമായ മാതാപിതാക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഇനിമുതല്‍ ആശ്രിതരായി കൊണ്ടുവരാൻ സാധിക്കുക. പുതിയ വ്യവസ്ഥ പ്രകാരം സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് പഠനം പൂര്‍ത്തിയാകുന്നതിനുമുമ്ബ് തൊഴില്‍ വിസയിലേക്ക് മാറാൻ കഴിയില്ല. കഴിഞ്ഞ വര്‍ഷം മാത്രം സ്റ്റുഡന്റ് വിസയിലുള്ളവരുടെ ആശ്രിതര്‍ക്കായി 1,36,000 വിസകളാണ് അനുവദിച്ചത്.