ബീജിംഗ്: ചൈനയുടെ പുതിയ വിവാദ ഭൂപടത്തിനെതിരെ ഇന്ത്യയ്ക്ക് പുറമേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഫിലിപ്പീൻസ്,മലേഷ്യ,വിയറ്റ്നാം എന്നീ രാജ്യങ്ങളും തായ്വാൻ ഭരണകൂടവുമാണ് ചൈനയുടെ അടിസ്ഥാനരഹിതമായ അതിര്‍ത്തി വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
അരുണാചല്‍ പ്രദേശ്,അക്സായി ചിൻ പ്രദേശങ്ങളെ ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
അതേസമയം,ദക്ഷിണാ ചൈനാക്കടലിന്റെ നല്ലൊരു ഭാഗവും തങ്ങളുടേതാണെന്ന് ചൈന ഭൂപടത്തില്‍ കാട്ടുന്നു. ഇതാണ് ഫിലിപ്പീൻസ്,മലേഷ്യ എന്നിവരെ പ്രകോപിപ്പിച്ചത്. ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ഫിലിപ്പീൻസും,ദക്ഷിണ ചൈനാ കടലിന്റെ മേലുള്ള ചൈനയുടെ അവകാശവാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് മലേഷ്യയും കുറ്റപ്പെടുത്തി.