വാഷിങ്ടണ്‍ : വായ്പാ പരിധി ഉയര്‍ത്താനുള്ള ഉഭയകക്ഷി ബില്‍ അമേരിക്കന്‍ പ്രതിനിധിസഭ പാസാക്കി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബില്‍ പ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്.
ബില്‍ ഇനി സെനറ്റിലെത്തും. സമ്ബദ്വ്യവസ്ഥ നേരിടുന്ന തകര്‍ച്ച മറികടക്കാനാണ് വായ്പാ പരിധി ഉയര്‍ത്തുന്നത്.
യുഎസിലെ ജനങ്ങളെയും സമ്ബദ്വ്യവസ്ഥയെയും സംബന്ധിച്ച് ഇത് ശുഭവാര്‍ത്തയാണെന്ന് ജോ ബൈഡൻ പറഞ്ഞു. 99 പേജുള്ള ബില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ചെലവുകള്‍ നിയന്ത്രിക്കുന്നു. 71 യാഥാസ്ഥിതിക റിപ്പബ്ലിക്കൻമാരുടെ എതിര്‍പ്പിനെ നേരിട്ട് 314 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്.