കൊച്ചി : നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികള്‍. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, എന്‍.ബി.എഫ്.സി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും ഇതൊക്കെ. നാലുമുതല്‍ ആറു കമ്പനികള്‍ വരെ ഇങ്ങനെ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd. നെടുമ്പറമ്പില്‍ എന്‍.എം ജയിംസിന്റെ ഭാര്യ എലിസബത്ത് ജെയിംസും മകന്‍ ജോഹാന്റെ ഭാര്യ മെലിഡ ജോഹാനുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ തമിഴ്നാട്ടില്‍ കമ്പിനി രജിസ്റ്റര്‍ ചെയ്തതില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.
NEDSTAR FINSERVE INDIA Pvt. Ltd. കൂടാതെ ഒന്‍പതു കമ്പിനികള്‍ വേറെയുമുണ്ട്. ഇതിലൂടെ വന്‍ സാമ്പത്തിക ഇടപാടുകളാണ് നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും ലക്ഷ്യമിടുന്നത്. നൂറ്റി അന്‍പതോളം ബ്രാഞ്ചുകള്‍ കേരളം, തമിഴ്നാട്, സൂററ്റ്, നാസിക്, മൈസൂര്‍ എന്നിവിടങ്ങളിലായി നെടുമ്പറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഗ്രൂപ്പിനുണ്ട്. അടുത്ത കാലത്താണ് പല സ്ഥലങ്ങളിലുമായി ഇത്രയധികം ബ്രാഞ്ചുകള്‍ തുറന്നത്. ഗോള്‍ഡ് ലോണും മൈക്രോ ഫിനാന്‍സും മാത്രമാണ് തങ്ങളുടെ ബിസിനസ് എന്ന് കമ്പിനിയുടെ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. തന്നെയുമല്ല രണ്ടു കമ്പിനികള്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ഇദ്ദേഹം പറയുമ്പോള്‍ ബാക്കി എട്ടോളം കമ്പനികള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു.
ഗോള്‍ഡ് ലോണും മൈക്രോ ഫിനാന്‍സും മാത്രം ചെയ്തുകൊണ്ട് ഒരു കമ്പിനിക്കും ലാഭകരമായി പോകുവാന്‍ കഴിയില്ല. വളരെ ചെറിയ അളവില്‍ അതായത് 10 % ല്‍ താഴെ മാത്രമാണ് മൈക്രോ ഫിനാന്‍സ് നല്‍കുന്നത്. പിന്നെയുള്ളത് സ്വര്‍ണ്ണപ്പണയമാണ്. ഒരു ചെറിയ ജംഗ്ഷനില്‍ പോലും പതിനഞ്ചിലധികം സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണം പണയം വെക്കാന്‍ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് ഷെഡ്യൂള്‍ഡ് ബാങ്കുകളേയും രണ്ടാമത് സഹകരണ സ്ഥാപനങ്ങളെയുമാണ്. ഏറ്റവും അവസാനമാണ് പലരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഒരു ദിവസം ഒന്നോ രണ്ടോ സ്വര്‍ണ്ണപ്പണയ ഇടപാടില്‍ കൂടുതല്‍ എങ്ങും നടക്കാറില്ല. ഇതിലൂടെ ഒരു ബ്രാഞ്ചിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയില്ല. മാസം ഒരുലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു ബ്രാഞ്ച് നടത്തിക്കൊണ്ടുപോകാന്‍ കഴിയൂ. സ്വര്‍ണ്ണപ്പണയത്തിലൂടെ ലഭിക്കുന്ന പലിശകൊണ്ട് ഒരു കാരണവശാലും ഒരു ബ്രാഞ്ച് നടത്തിക്കൊണ്ടുപോകുവാന്‍ കഴിയില്ല. ഇവിടെയാണ് NEDSTAR കമ്പനിയെപ്പറ്റി പല ദുരൂഹതകളും ഉയരുന്നത്. NCD യിലൂടെ കോടികള്‍ കൊയ്യാന്‍ നെടുമ്പറമ്പില്‍, വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. വാങ്ങിയ കഥ ഇങ്ങനെ ……>>തുടരും.