മാർച്ച് 2 ന് സിഡ്നി ബ്ലാക്ക് ടൌൺ ‘പ്ലേ പോയിന്റ്’ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നാവോദയ സിഡ്നി ഇൻഡോർ സ്പോർട്സ് കാർണിവൽ നടത്തുകയാണ്.
ക്രിക്കറ്റ്, ഫുട്സാൽ, ടേബിൾ ടെന്നീസ്, കാരംസ്, ചെസ്സ് തുടങ്ങിയവയാണ് മത്സര ഇനങ്ങൾ. കൂടാതെ ഷൂട്ടിംഗ് മെഷീന്റെ സഹായത്തോടെ കളിക്കുന്ന ബാസ്കറ്റ് ബോൾ, കുട്ടികൾക്ക് വേണ്ടി ഗോ കാർട്ടിങ്, മറ്റ് ബോർഡ് ഗെയിംസ് എന്നിവയും ഫൺ ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നവോദയ സിഡ്നി ഭാരവാഹികൾ അറിയിച്ചു.
സ്വർണ/വെള്ളി നാണയങ്ങളും ട്രോഫിയും ഉൾപ്പെടെയുള്ള ആകർഷകങ്ങളായ സമ്മാനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടുമെന്ന് സംഘടകർ പ്രതീക്ഷിക്കുന്നു. കൂടാതെ രുചിയേറിയ നാടൻ കേരള വിഭവങ്ങളോടുകൂടിയ തട്ടുകടകളും ഉണ്ടായിരിക്കുന്നതാണ്.
മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
General enquiry: Shahin – 0469915127 II Sujitha – 0466977408
Cricket: Renjith – 0402720701 II Kiran Jinan – 0435727693
Futsal: Deepak – 0493336367 II Santhosh – 0470279650
Table Tennis: Rehanesh – 0414268202
Carrom: Sujith – 0413090028
Chess: Chris – 0423213545