ഓസ്ട്രേലിയ : നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കേരളീയരുടെ തൊഴിൽ തേടിയുള്ള കുടിയേറ്റത്തേക്കുറിച്ചും, അതുമായി ബന്ധപ്പെട്ട സംശയങ്ങളെക്കുറിച്ചും സംസാരിക്കുവാൻ സൂം മീറ്റിങ്ങുമായി എത്തുകയാണ് ODEPC ചെയർമാൻ അഡ്വക്കേറ്റ് കെപി അനിൽകുമാർ.
മലയാളി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കേരള ഗവണ്മെന്റിന്റെ വിദേശ തൊഴിലന്വേഷണ സ്ഥാപനമാണ്
ODEPC Ltd. അതായത് കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയാണ് ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC). കൂടുതൽ തൊഴിൽ സാദ്ധ്യതകൾ, മികച്ച ജോലികൾ അങ്ങനെ പലതും ജനങ്ങൾക്ക് നൽകുവാൻ വിശ്വസ്ഥതയുള്ള പ്രവർത്തനം കാഴ്ചവെക്കാൻ കേരളാ ഗവണ്മെന്റ് 1977 ൽ രൂപീകരിച്ച റിക്രൂട്ട്മെന്റ് ഓർഗനൈസേഷൻ ആണിത്.ഈ സ്ഥാപനം വഴി അനവധി രാജ്യങ്ങളിലേക്ക് തൊഴിൽ നേടുവാൻ മലയാളികൾക്ക് സാധിച്ചിട്ടുണ്ട് .
വിദേശത്ത് തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അനന്ത സാദ്ധ്യതയുടെ വാതായനമാണ് ODEPC കുറഞ്ഞ കാലം കൊണ്ട് തുറന്നുകൊടുത്തിരിക്കുന്നത്. ആ അനന്ത സാദ്ധ്യത കൂടുതൽ പേർക്ക് ഗുണകരമാകുന്ന കർമ്മ പദ്ധതികളെക്കുറിച്ച് ODEPC ചെയർമാൻ അഡ്വക്കേറ്റ് കെപി അനിൽകുമാർ നയിക്കുന്ന സൂം മീറ്റിംഗ് മാർച്ച് 22 ശനിയാഴ്ച നടത്തുന്നതായിരിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ നവോദയ ഓസ്ട്രേലിയ അറിയിച്ചു .
സിഡ്നി & മെൽബൺ : 07.30 PM
പെർത്ത് : 04.30 PM
അഡ്ലേയ്ഡ് : 07.00 PM
ഡാർവിൻ : 06.00 PM
ബ്രിസ്ബേയ്ൻ : 06.30 PM
ഇന്ത്യ : 02:00 PM
Zoom MEETING ID: 790 0927686
PASSCODE: NAWEB01
Click : https://us02web.zoom.