ടോക്കിയോ: നാറ്റോ സഖ്യത്തില്‍ പൂര്‍ണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാല് ജോണ്സൻ പറഞ്ഞു.
നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്വീഡൻ അംഗമാകുന്നതോടെ നാറ്റോ കൂടുതല്‍ ശക്തമാകുമെന്നും ജപ്പാൻ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
ലിത്വേനിയയിലെ വില്നിയസില് ജൂലൈ 11,12 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്. ഇതിനകം സ്വീഡനെയും സഖ്യത്തില്‍ ചേര്‍ക്കാനാണ് നാറ്റോ ആഗ്രഹിക്കുന്നത്. 31 അംഗരാജ്യങ്ങളും അംഗീകാരം നല്കിയാല് മാത്രമാണ് പുതിയൊരു അംഗത്തെ ചേര്‍ക്കാൻ കഴിയുക. അതേസമയം, തുര്‍ക്കിയയും ഹംഗറിയും ഇതിന് അംഗീകാരം നല്‍കേണ്ടതുണ്ട്.