ആലപ്പുഴ: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില് കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ പ്രദേശത്തെത്തിയത്. ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്കുമാറെന്ന് പൊലീസ് അറിയിച്ചു.