റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സന്തോഷകരമായ സായാഹ്ന നിമിഷങ്ങൾ പങ്കുവെച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച സുലൈ ഖൽഅത്തുൽ സുൽത്താൻ ഇസ്തിറാഹയിൽ നടത്തിയ ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖരും കൂട്ടായ്മ പ്രവർത്തകരും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.
തുടർന്ന് പ്രസിഡൻറ് സക്കീർ ഹുസൈൻ.ഐ കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ വിദ്യഭ്യാസ വിദഗ്ദൻ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹവും സഹവർത്തിത്വവും കൊണ്ട് അവിസ്മരണീയമായ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശവും നൽകി. രക്ഷാധികാരി അബ്ദുൾ ബഷീർ ഫത്തഹുദീൻ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ആശംസിച്ചു. ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ ശ്രീ. പുഷ്പരാജ്, സത്താർ കായംകുളം, ഗഫൂർ കൊയിലാണ്ടി, നൗഷാദ് കിളിമാനൂർ, സത്താർ ഓച്ചിറ, അൻവർ ഫാമ്കോ, അൻസാരി ക്രെസെന്റ്, ഷഫീക് പുരക്കുന്നിൽ എന്നിവർ ആശംസകളർപ്പിച്ചു. വൈസ് പ്രസിഡന്റ് ജാനിസ് നന്ദിയും പ്രകാശിപ്പിച്ചു. അഖിനാസ് ,നിയാസ് തഴവ, അനസ്, സത്താർ മുല്ലശ്ശേരി, ഷഫീക് തഴവ, നവാസ് ലത്തീഫ്, നൗഫൽ നൂറുദീൻ, റിയാസ് സുബൈർ, മുനീർ മണപ്പള്ളി, മുനീർ പുളിമൂട്ടിൽ, സക്കീർ ഹനീഫ, സുൾഫിക്കർ കിഴക്കിടത്ത്, സഞ്ജീവ്കുമാർ, ഷമീർ കുനിയത്ത്, ഷൈൻഷാ കുനിയത്ത്, റിയാസ് വഹാബ്, ഷിനു, അഷ്റഫ് മുണ്ടയിൽ, അഷ്റഫ് വടക്കുംതല, ബദർ കോലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.