സിഡ്നി: കലാഭവൻ മണിയുടെ നാടൻ പാട്ടിന്റെ ഓർമകളിലൂടെ അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി രെഞ്ചു ചാലക്കുടിയും മിമിക്രി ലോകത്തുനിന്നും സജു കൊടിയനും സിഡ്നിയിൽ ഏപ്രിൽ 22 ന് പെർഫോം ചെയ്യുന്നു. സ്റ്റാൻ ഹോപ്പ് ഗാർഡനിലെ സെന്റ് ജോൺ XXIII കത്തോലിക്ക കോളേജ് ഹാളിൽ വെച്ച് നടക്കുന്ന കലാവിരുന്നിൽ സിഡ്നിയിലെ നിരവധി കലാകാരന്മാരും പങ്കെടുക്കുന്നു. ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന കലാസന്ധ്യയിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഡിക്സൺ ജോസഫ് ആലുക്കൽ: 0481833680 കെ പി ജോസ്: 0419306202 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ https://indriappam.au/ എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
Venue: St John XXIII Catholic College Hall, 160 Perfection Avenue, Stanhope Garden, Sydney.
For tickets: Nadanpattum Thattukadayum – Indriappam
Date: 22nd April 2023