സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് അടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യൻ റോക്കറ്റിന്റെ അവശിഷ്ടമെന്നു സ്ഥിരീകരണം.രണ്ടു മീറ്റര്‍ ഉയരത്തില്‍ സിലിണ്ടര്‍ ആകൃതിയിലുള്ള വസ്തു ജൂലൈ മധ്യത്തിലാണ് പെര്ത്തിനടുത്ത് ജൂലിയൻ ബേ തീരത്ത് കണ്ടെത്തിയത്. ഇന്ത്യയുടെ പിഎസ്എല്‍വി റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു.