ഇന്ത്യൻ ദമ്ബതികളെ കൊന്ന കേസില്‍ പാക്കിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ ദുബൈ ഉന്നതതല കോടതി ശരിവെച്ചു. മോഷ്ടിക്കാൻ കയറി ഗുജറാത്ത് സ്വദേശികളായ ദമ്ബതികളെ കുത്തികൊന്ന ഇരുപത്തിയാറുകാരനാണ് വധശിക്ഷ ലഭിക്കുക.ദുബൈ ഭരണാധാരിയുടെ അനുമതി ലഭിച്ചാല്‍ ഇയാള്‍ക്ക് വധശിക്ഷ നടപ്പാക്കും.
2020 ജൂണ്‍ 17 നാണ് ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ- വിധി ആദിയ ദമ്ബതികള്‍ ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയില്‍ കൊല്ലപ്പെട്ടത്. ബിസിനസുകാരായ ഇവരെ മോഷണശ്രമത്തിനിടെ മകളുടെ മുന്നില്‍വെച്ച് മോഷ്ടാവ് കുത്തിക്കൊല്ലുകയായിരുന്നു. മോഷ്ടിച്ച പണവുമായി രക്ഷപ്പെട്ട പ്രതിയെ പിന്നീട് ഷാര്‍ജയില്‍ നിന്ന് പൊലീസ് പിടികൂടി. നേരത്തേ ദമ്ബതികളുടെ വീട്ടില്‍ അറ്റകുറ്റപ്പണിക്ക് എത്തിയ പ്രതി ആസൂത്രിതമായാണ് മോഷണത്തിന് എത്തിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കൊല്ലപ്പെട്ട ദമ്ബതികളുടെ മകള്‍ കൃത്യത്തിന് ദൃക്സാക്ഷിയുമാണ്. ക്രിമിനല്‍ കോടതി പ്രതിക്ക് വിധിച്ച വധശിക്ഷ നേരത്തേ പ്രാഥമിക കോടതിയും, അപ്പീല്‍കോടതിയും ശരിവെച്ചിരുന്നു. ഇതോടെയാണ് കേസ് ഉന്നതതല കോടതിയിലെത്തിയത്.