ഇടുക്കി: ഇടമലക്കുടിയില്‍ പ്രായപൂര‍്ത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 വയസുകാരനെ തേടി മൂന്നാര്‍ പൊലീസ് തമിഴ്നാട്ടിലേക്ക്. ഇയാള്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
ഇടമലകുടിയിലെ പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാൻ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പോക്സോ ജുവനൈല്‍ ജസ്റ്റിസ് എന്നി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ കേസെടുത്തത്.