ആഗോള ബ്രാൻഡുകളെ രാജ്യത്തേക്ക് എത്തിക്കാനുള്ള മുകേഷ് അംബാനിയുടെ ശ്രമം. റിലയൻസിന്റെ പുതിയ പ്രോജക്ട് രാജ്യ തലസ്ഥാനത്തിന്റെ മുഖം മാറ്റും .
ദില്ലി എൻസിആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറിൽ പുതിയ ഗ്രീൻഫീൽഡ് നഗരം ഒരുങ്ങുന്നത്. 8,000 ഏക്കർ സ്ഥലത്താണ് നഗരം നിർമിക്കുന്നത്. 220 കെവി പവർ സബ്സ്റ്റേഷൻ, ജലവിതരണ ശൃംഖല, ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വിശാലമായ റോഡുകളുടെ ശൃംഖലയും ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ട്.
ആഗോള ഭീമന്മാരെ ലക്ഷ്യമിട്ട് തുടങ്ങുന്ന ഇവിടെ നിലവിൽ, ജാപ്പനീസ് ഭീമൻമാരായ നിഹോൺ കോഹ്ഡൻ, പാനസോണിക്, ഡെൻസോ, ടി-സുസുക്കി എന്നിവയുണ്ട്. നിർമ്മാണത്തിലിരിക്കുന്ന നിഹോൺ കോഹ്ഡന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റായിരിക്കും ഇത്. മെറ്റ് സിറ്റി ഒരു ജപ്പാൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് കൂടിയാണ്.മെറ്റ് സിറ്റി സിഇഒ എസ് വി ഗോയൽ പറയുന്നതനുസരിച്ച്, കമ്പനിക്ക് 400 വ്യാവസായിക ഉപഭോക്താക്കളുണ്ട്. ദില്ലി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലേക്കും മേഖലയിലെ മറ്റ് നഗരങ്ങളിലേക്കും ശക്തമായ കണക്റ്റിവിറ്റിയാണ് ഇത്. കുണ്ഡ്ലി മനേസർ പൽവാൽ (കെഎംപി) എക്സ്പ്രസ്വേയ്ക്കും ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനു സമീപവുമാണ് നഗരം സ്ഥിതി ചെയ്യുന്നത്. ദില്ലി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ (ഡിഎംഐസി) ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുമായി (ഡിഎഫ്സി) ഇതിന് റെയിൽ കണക്റ്റിവിറ്റി ഉണ്ടായിരിക്കും.