ചൈനയില്‍ എംപോക്സ് പിടിമുറുക്കുന്നതായി വാര്‍ത്ത. ജൂലൈ മാസത്തില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചിരട്ടയായി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.രോഗത്തിന്റെ വ്യാപനം തടയാൻ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നതിനിടയിലാണ് ഇത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആൻഡ് പ്രിവൻഷന്റെ പ്രസ്താവന പ്രകാരം കഴിഞ്ഞ മാസത്തെ കേസുകളുടെ എണ്ണം 491 ആയിരുന്നു, എന്നാല്‍ ജൂണില്‍ ഇത് 106 ആയി ഉയര്‍ന്നു. എന്നാല്‍ വൈറസ് ബാധിച്ച് ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്്തിട്ടില്ല.
ലോകാരോഗ്യ സംഘടന മെയ് മാസത്തില്‍ ഇതിന്മേല് അലേര്‍ട്ട് ലെവല്‍ മാറ്റിയിരുന്നു. വൈറസ് ബാധിതരെ എംപോക്സിനെക്കുറിച്ച് ബോധവത്കരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനകള്‍ മെച്ചപ്പെടുത്താൻ സന്നദ്ധപ്രവര്‍ത്തകരെയും സാമൂഹിക സംഘടനകളെയും അണിനിരത്താൻ അധികൃതര്‍ ജൂലൈ അവസാനത്തോടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ശനമായ കോവിഡ് സീറോ നയങ്ങളില്‍ നിന്ന് അകന്നുപോയതിന്റെ ഭാഗമായി അതിര്‍ത്തികള്‍ വീണ്ടും തുറന്നിരുന്നു. ഇതിന് ശേഷമാണ് ചൈനയില്‍ വൈറസ് വ്യാപിച്ചതെന്നാണ് കരുതുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ക്യാമ്ബയിൻ. വിദേശത്ത് നിന്ന് വരുന്ന ആളുകള്‍ക്കിടയില്‍ പുതിയ കേസുകള്‍ കണ്ടെത്തുന്നതായി ചൈനീസ് വിദഗ്ധരുടെ പ്രസ്താവനയില്‍ പറയുന്നു.