ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഹെൻലി പാസ്പോര്‍ട്ട് സൂചിക. ഈ നേട്ടത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് സിംഗപ്പൂരാണ്.
പുതിയ കണക്കനുസരിച്ച് 192 രാജ്യങ്ങളിലേക്ക് വിസ രഹിതമായി സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സ്ഥാനം കൈയടക്കി വെച്ചിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂര്‍ ഒന്നാമതെത്തിയിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കണ്‍സള്‍ട്ടൻസി ഹെൻലി ആൻഡ് പാര്‍ട്ണേഴ്സ് പ്രസിദ്ധീകരിച്ച റാങ്കിംഗ് പ്രകാരമാണ് സിംഗപ്പുര്‍ ഒന്നാമതെത്തിയത്. വിസയില്ലാതെ പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാനായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, ഇത്തവണ ജപ്പാന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നു. യൂറോപ്യൻ രാജ്യങ്ങളായ ജര്‍മനിയും ഇറ്റലിയും സ്പെയിനുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.
ഒരു പതിറ്റാണ്ട് മുമ്ബ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്താണിപ്പോള്‍. ബ്രിട്ടനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ചൈനയില്‍ നിന്നുള്ള സ്വകാര്യസംരഭകര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാൻ തുടങ്ങിയതിന് ശേഷമാണ് സിംഗപ്പുര്‍ പാസ്പോര്‍ട്ട് കൂടുതല്‍ കരുത്താര്‍ജിച്ചത്.
ഹെൻലിയുടെ റാങ്കിംഗ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാൻസ്പോര്‍ട്ട് അസോസിയേഷനില്‍ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.