യുകെയിലുള്ള വിദേശ വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഇതുവരെ 1,42,848 സ്റ്റുഡന്റ് വീസകളാണ് ഇന്ത്യക്കാര്‍ക്ക് നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.ഒരു വര്‍ഷം കൊണ്ട് വിദ്യാര്‍ഥികള്‍ക്കായി യുകെ നല്കുന്ന വീസകളുടെ എണ്ണത്തില്‍ 54 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 92,965 സ്റ്റുഡന്റ് വീസകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്.ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് യുകെയില്‍ ഏറ്റവുമധികമുള്ളത്. 43,552 ആശ്രിത വീസകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇന്ത്യക്കാര്‍ക്കായി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം ആശ്രിത വീസ നല്‍കിയത് നൈജീരിയയില്‍ നിന്നുള്ളവര്‍ക്കാണ്.