പാരീസ്: ഫ്രാൻസില്‍ കഴിഞ്ഞമാസം അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 700 പേര്‍ക്ക് ജയില്‍ശിക്ഷ. പോലീസുമായി ഏറ്റുമുട്ടല്‍, വാഹനങ്ങള്‍ നശിപ്പിക്കല്‍, കെട്ടിടങ്ങള്‍ക്കു തീവയ്ക്കല്‍ മുതലായ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇത്രയും പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചതെന്ന് നിയമമന്ത്രാലയം അറിയിച്ചു.
ജൂണ്‍ 27ന് ആഫ്രിക്കൻ വംശജനായ പതിനേഴുകാരനെ ട്രാഫിക് ലംഘനത്തിന്റെ പേരില്‍ പോലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നാലു ദിവസം തെരുവുകള്‍ സംഘര്‍ഷഭരിതമായിരുന്നു. 45,000 പോലീസാണ് രംഗത്തിറങ്ങിയത്.