കോഴിക്കോട്: പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂരിപക്ഷം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്കുമാറിന്റെ കയ്യിലാണ്. 95ശതമാനം ഓഹരികളും സുരേഷ് കുമാറിന്റെ കൈവശമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഡയറക്ടർ രാംജിത്തിന്റെ കൈവശമുള്ളത് 5ശതമാനം ഓഹരികൾ മാത്രമാണ്. പത്തു രൂപയുടെ 9 ലക്ഷം ഷെയറുകളാണ് ആകെ ഉള്ളത്. ഇതിൽ രാംജിത്തിന്റെ പേരിലുള്ളത് നാലായിരം ഷെയർ മാത്രമാണ്. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടർമാരുടെ പേരിൽ ഷെയറുകൾ ഇല്ല.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ്കുമാർ സിപിഎമ്മിന് സംഭാവന നൽകിയത് 20 ലക്ഷം രൂപയാണെന്ന് പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നൽകിയ കണക്കിലാണ് ഈ വിവരം ഉള്ളത്. കമ്പനി 9 കോടിയിലധികം രൂപയുടെ വരുമാനം നേടിയ വർഷം ആയിരുന്നു ഈ സംഭാവന. സേഫ് കേരള പദ്ധതിയുടെ തുടക്കം മുതൽ പ്രസാഡിയോ പങ്കാളികൾ ആയതിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയ്ക്ക് കരുത്തായത് സർക്കാർ പദ്ധതികളാണ്.