കാസർകോട്: കാഞ്ഞങ്ങാട്ട് സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. സ്കൂട്ടറില്‍ 67.5 ലക്ഷം രൂപ കടത്തിയ കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി നാലുപുരപ്പാട്ടില്‍ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴല്‍പ്പണം കടത്തിയ KL 14 T 9449 നമ്പര്‍ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്റേയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.