സിഡ്നി: സിഡ്നിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായി.
ചൊവ്വാഴ്ച സിഡ്നിയില്‍ വെച്ച് ഓസ്ട്രേലിയയിലെ പ്രമുഖ കമ്ബനികളുടെ മേധാവികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യയിലും ഊര്ജത്തിലുമുള്പ്പെടെ നിരവധി മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് സെറമോണിയ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആദരം അര്‍പ്പിച്ചത്. സിഡ്നിയിലെ അഡ്മിറല്‍റ്റി ഹൗസില്‍ വെച്ചായിരുന്നു ആദരിച്ചത്. കൂടാതെ ഇവിടെ വെച്ച് സന്ദര്‍ശകരുടെ പുസ്തകത്തിലും അദ്ദേഹം ഒപ്പുവെച്ചു. സിഡ്നി സന്ദര്‍ശന വേളയില്‍ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ അദ്ദേഹം ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയെന്നത് പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണന്ന് അദ്ദേഹം പറഞ്ഞു.