മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിടുക്കത്തിലാണ് ലോകം മുഴുവൻ. നരേന്ദ്രമോദിയുടെ ഓസ്ട്രേലിയൻ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാൻ മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വംശജരാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.
170 ഇന്ത്യൻ വംശജരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര പുറപ്പെട്ടത്. ‘ മോദി എയര്‍വേസ്’ എന്ന് പേരിട്ടാണ് ആരാധകര്‍ യാത്ര ആരംഭിച്ചത്.
ഇന്ത്യൻ ഓസ്ട്രേലിയൻ ഡയസ്പോറ ഫൗണ്ടേഷന്റെ(ആഎഡിഎഫ്) അംഗങ്ങള്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ് ധരിച്ചും, ദേശീയ പതാക വീശിയുമാണ് യാത്ര ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓസ്ട്രേലിയൻ ജനതയുടെ ബഹുഭൂരിപക്ഷം ഭാഗവും വഹിക്കുന്നത് ഇന്ത്യൻ വംശജരാണ്. നരേന്ദ്രമോദി സിഡ്നിയിലെത്തുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്, അദ്ദേഹത്തിനെ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഐഎഡിഎഫിന്റെ അംഗങ്ങള്‍ പറയുന്നു. പരിപാടി നടക്കുന്ന വേദിയ്ക്ക് പുറത്ത് ആയിരങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ഐഎഡിഎഫിന്റെ സഹസ്ഥാപകൻ ഡോ. അമിത് സര്‍വാള്‍ പറഞ്ഞു.ജൂണിലെ അമേരിക്കൻ സന്ദര്‍ശനത്തിനും വമ്ബൻ ആഘോഷങ്ങളാണ് ഇന്ത്യൻ സമൂഹം പദ്ധതിയിട്ടിരിക്കുന്നത്. ജൂണ്‍ 22-ന് സന്ദര്‍ശനത്തിനെത്തുന്നതിന് മുന്നോടിയായി 18-ന് വാഷിംഗ്ടണ്‍ ഡിസിയിലെ ദേശീയ സ്മാരകത്തില്‍ ജനത ഒത്തുകൂടുമെന്ന് അമേരിക്കയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ദേശീയ പ്രസിഡന്റും കമ്മ്യൂണിറ്റി നേതാവുമായ അടപ പ്രസാദ് വ്യക്തമാക്കി. ഭാരത ഐക്യദിനമെന്ന പേരില്‍ വാഷിംഗ്ടണ്‍ സ്മാരകത്തില്‍ നിന്ന് ലിങ്കണ് മെമ്മോറിയലിലേക്ക് റാലി നടത്തിയാകും പ്രധാനമന്ത്രിയെ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും, വടക്ക് നിന്ന് തെക്ക് വരെയും റാലി നടത്തും. അമേരിക്കയിലെ 20-ഓളം പ്രധാനപ്പെട്ട നഗരങ്ങളിലൂടെയാകും റാലി നടത്തപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍, സാനിലെ ഗോള്‍ഡൻ ബ്രിഡ്ജ് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിലും സമാനരീതിയില്‍ സ്വാഗത മാര്‍ച്ച് നടത്തുമെന്നാണ് വിവരം.