കൊച്ചി: 2022ലെ യൂണിക് ടൈംസിന്റെ മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്കാരവും ‘ജയ ജയ ജയഹേ’ എന്നാൽ ചിത്രത്തിലെ അഭിനയത്തിലൂടെ ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. ജൂലൈ 18ന് ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.സംവിധായകരായ സലാം ബാപ്പു ജയറാം കൈലാസ് റോയ് മണപ്പള്ളിൽ നിർമ്മാതാവ് ബാദുഷ എന്നിവരടങ്ങിയ ജ്യോറി പാനലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സിബി മലയിൽ, മികച്ച സംവിധായകൻ(കൊത്ത് )രഞ്ജിൻ രാജ്, മികച്ച സംഗീത സംവിധായകൻ (നൈറ്റ് ഡ്രൈവ്, മാളികപ്പുറം ), ജംഷി ഖാലിദ്, മികച്ച ക്യാമറാമാൻ ( തല്ലുമാല) അഭിലാഷ് പിള്ള, മികച്ച തിരക്കഥ( മാളികപ്പുറം, നൈറ്റ് ഡ്രൈവ് ) ജനഗണമന ,മികച്ച ചിത്രം എന്നിങ്ങനെയാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.