‘സ്ട്രെയ്ഞ്ചർ തിങ്സ്’ സീരിസിലൂടെ ലോകമെമ്പാടും ആരാധകരുള്ള മില്ലി ബോബി ബ്രൗണിയും നടൻ ജേക് ബോൻജോവി യും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. പ്രശസ്ത ഗായകൻ ജോൺ ബോൻജോവിയുടെ മകനാണ് ജേക്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വാർത്ത മില്ലി ആരാധകരെ അറിയിച്ചത്.
നെറ്റ്ഫ്ലിക്സ് സീരിസ് ആയ ‘സ്ട്രെയ്ഞ്ചർ തിങ്സി’ലെ ഇലവൻ എന്ന കഥാപാത്രം മില്ലിയെ ലോക പ്രശസ്തയാക്കി. സ്ട്രെയ്ഞ്ചർ തിങ്സ് കൂടാതെ ‘വൺസ് അപ്പോൺ എ ടൈം ഇൻ വണ്ടർലാൻഡ്’, ‘ഇൻട്രൂഡർസ്’, ‘എൻ സി ഐ സ്’, ‘മോഡേൺ ഫാമിലി’, ‘ഗ്രേയ്സ് അനാട്ടമി’ തുടങ്ങിയ പരമ്പരകളിലും മില്ലി അഭിനയിച്ചു.