ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. ഇന്ത്യയിലുൾപ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലും,ന്യൂസിലൻഡിലും, യു.എസ്സിലും സൂപ്പർമാർക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷൻ, വിമാന കമ്പനികളുടെയും പ്രവർത്തനം തകരാറിലായതായി സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്.ക്രൗഡ് സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്‌ത കംപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബിഎസ്‌ഓഡി) എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂക്റ്റർ ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്ക്രീൻ എറർ, സ്റ്റോപ്പ് കോഡ് എറർ എന്നെല്ലാം ഇത് അറിയപ്പെടുനുണ്ട്.
ഫാൽക്കൺ സെൻസറിയൻ്റെതാണ് പ്രശ്നനമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി, അതേസമയം ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമാണോ എന്നതിന് തെളിവില്ല.
മൈക്രോസോഫ്റ്റ് തകരാർ: ഇന്ത്യയിൽ ആഘാതം
മൈക്രോസോഫ്റ്റിൻ്റെ സേവനങ്ങളിലെ തടസ്സം എയർലൈനുകളും ബാങ്കുകളും മറ്റും ഉൾപ്പെടെ ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ ബാധിച്ചു. സ്‌പൈസ്‌ജെറ്റ്, ആകാശ എയർലൈൻസ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകളിൽ മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രവർത്തനരഹിതമായത് ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും കാരണമായി.