തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ് , ഫാർമസി , പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി മികച്ച വിജയ പ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്കാരം പ്രഖ്യാപിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.
ചാൻസലർ ഡോ .സിറിയക് തോമസ് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക് , മുൻ അംബാസഡർ .ടി.പി . ശ്രീനിവാസൻ, എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ എസ് ഗോപിനാഥ് മഠത്തിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് ജേതാക്കൾ !
1.ഡോ. ജോർജ് തോമസ്
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) സീനിയർ പ്രൊഫസറും ഡീൻ (ഫാക്കൽറ്റി അഫയേഴ്സ്) ആണ്. ഫിസിക്കൽ കെമിസ്ട്രിയുടെ വിശാലമായ മേഖലകളിൽ പ്രൊഫ. തോമസ് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. തന്മാത്രകളുടെയും പദാർത്ഥങ്ങളുടെയും ഫോട്ടോഫിസിക്സിലും ഫോട്ടോകെമിസ്ട്രിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ഗവേഷണം. ഇന്ത്യാ ഗവൺമെൻ്റിൻ്റെ അടിസ്ഥാനപരവും പ്രായോഗികവുമായ നിരവധി പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. IISER തിരുവനന്തപുരത്തിൻ്റെ അക്കാദമികവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ ജോർജ്ജ് തോമസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2013-2014 കാലയളവിൽ ഡയറക്ടറായും (അധിക ചുമതല), 2010-2015 കാലയളവിൽ ഡീനായും (അക്കാദമിക്സ് ആൻഡ് ഫാക്കൽറ്റി അഫയേഴ്സ്) സേവനമനുഷ്ഠിച്ചു. അദ്ദേഹം നിരവധി അഭിമാനകരമായ അവാർഡുകൾ നേടിയിട്ടുണ്ട്. ഇതിൽ കെമിക്കൽ സയൻസസിലെ ശാന്തി സ്വരൂപ് ഭട്നാഗർ സമ്മാനവും ജെ.സി.ബോസ് നാഷണൽ ഫെലോഷിപ്പും ഉൾപ്പെടുന്നു.
ന്യൂഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെയും ബംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിൻ്റെയും തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ഗവേഷണ ഗ്രൂപ്പിൽ, ഇരുപത്തിയൊമ്പത് ഗവേഷണ വിദ്യാർത്ഥികൾ അവരുടെ ഡോക്ടറൽ ബിരുദങ്ങൾ പൂർത്തിയാക്കി, അവരിൽ ചിലർ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളും വ്യവസായങ്ങളിലെ ശാസ്ത്രജ്ഞരുമാണ്. IISc ബാംഗ്ലൂർ, IISER പൂനെ, IISER മൊഹാലി, IISER തിരുപ്പതി, CUSAT, MG യൂണിവേഴ്സിറ്റി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, അമൃത യൂണിവേഴ്സിറ്റി, ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു..
2. ഡോ .ജേക്കബ് മണ്ണും മൂട്
കോട്ടയം ബസേലിയോസ് കോളങ്കിൽ നിന്ന് ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സി. അന്തപ്പായിയുടെ കൃതികൾ – ഒരു പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ചു. മികച്ച ഗവേഷണ ലേഖനത്തിനുള്ള സി.ഡി. സാമുവേൽ അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാള വിമർശനത്തിൻ്റെ പൂർവമുഖം, സത്യത്തിൻ്റെ വൈരുദ്ധ്യാത്മകത എന്നീ ‘ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കരിയർ ഗൈഡൻസെൽ , സൗഹൃദാ ക്ലബ്ബ് എന്നിവയുടെ കോട്ടയം ജില്ലാ കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട ജില്ലയിലുള്ള വെണ്ണിക്കുളം സെൻ്റ് ബഹനാൻ സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു വരുന്നു. ഡോ. ലിസാ ഐപ്പാണ് ഭാര്യ.
പുരസ്കാരം എറണാകുളം കണ്ടനാട് എംജിഎം പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും .
കഴിഞ്ഞ തവണ അവാർഡ് പ്രൊഫ .ഡോ . അച്യുത് ശങ്കർ എസ്. നായർ , പ്രൊഫ. ഡോ . അമൃത്കുമാർ എന്നിവർക്കായിരുന്നു എംജിഎം ഗുരുരത്നം പുരസ്കാരം .